കൊണ്ടോട്ടി : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്‌ വിമാനത്താവളത്തിൽ തൈകൾ നട്ടു.

മുഹമ്മദ് ഷാഹിദ് ഉദ്ഘാടനംചെയ്തു. മുനീർ മാടമ്പത്ത് അധ്യക്ഷതവഹിച്ചു.

വിവിധ വകുപ്പ് തലവൻമാരായ അനിരാജു, കെ.എം. ശശികുമാർ, പി.എസ്. ദേവകുമാർ, ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.