വളാഞ്ചേരി : ശക്തമായ കാറ്റിൽ വീടിനുമുകളിൽ തെങ്ങ് വീണു. നഗരസഭയിലെ കാവുംപുറം കാളിയാല വടക്കേപീടിയേക്കൽ അബ്ദുൾഗഫൂറിന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്. ഈ സമയത്ത് ഭിന്നശേഷിക്കാരനായ അബ്ദുൾഗഫൂറും ഭാര്യയും രണ്ടു കുട്ടികളും വീടിനകത്തുണ്ടായിരുന്നു. എങ്കിലും ആളപായമുണ്ടായില്ല.

വൈക്കത്തൂരിൽ റോഡിൽ മരത്തിന്റെ കൊമ്പ് പൊട്ടിവീണു. ഇതേത്തുടർന്ന് വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. മരക്കൊമ്പ് വൈദ്യുതിക്കമ്പികൾക്കു മുകളിലേക്കു വീണതിനാൽ കമ്പികളും പൊട്ടിവീണു. ഏറെനേരം വൈദ്യുതിവിതരണവും തടസ്സപ്പെട്ടു. കാവുംപുറം കാളിയാലയിൽ വി.പി. അബ്ദുൾഗഫൂറിന്റെ വീടിനുമുകളിലേക്കു വീണ തെങ്ങ്