വള്ളിക്കുന്ന് : വള്ളിക്കുന്ന് മണ്ഡലത്തിൽ പി. അബ്ദുൽഹമീദ് എം.എൽ.എ.യുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേർന്നു. കൂടുതൽപേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനും മുഴുവൻ രോഗികളേയും കണ്ടെത്തി സമൂഹവ്യാപനം ഒഴിവാക്കാനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകൊണ്ടുവരാനുമുള്ള അടിയന്തരനടപടികൾക്ക് തീരുമാനമായി. വള്ളിക്കുന്ന്, ചേലേമ്പ്ര, തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, പള്ളിക്കൽ പഞ്ചായത്തുകളിലാണ് എം.എൽ.എയുടെ സാന്നിധ്യത്തിൽ അവലോകന യോഗങ്ങൾ ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈലജ, എ.പി. ജമീല, വി. വിജിത്ത്, എൻ.എം. സുഹറാബി, കെ. അബ്ദുൾകലാം, ചെമ്പൻ മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.