കൊണ്ടോട്ടി : കേന്ദ്രസർക്കാരിന്റെ പ്രവാസിവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കേരള പ്രവാസി ഫെഡറേഷൻ കൊണ്ടോട്ടിയിൽ ധർണ നടത്തി. എ.ഐ.വൈ.എഫ്. ജില്ലാ എക്സിക്യുട്ടീവ് അംഗം സി.പി. നിസാർ ഉദ്ഘാടനംചെയ്തു. ടി. ബാവ അധ്യക്ഷതവഹിച്ചു. ഇസ്മയിൽ കൈനിക്കര, മുന്നാസ് പാറയ്ക്കൽ, യൂസുഫ് കമാൽ എന്നിവർ പ്രസംഗിച്ചു.