അരീക്കോട് : കുനിയിൽ അൻവാറുൽ ഇസ്‌ലാം അറബിക് കോളേജിൽനിന്ന് കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എം.എ. (അറബിക്) പരീക്ഷയിൽ റാങ്ക് നേടിയ മൂന്ന് വിദ്യാർഥികൾക്ക് സ്റ്റാഫ് കൗൺസിൽ ഏർപ്പെടുത്തിയ അനുമോ ദനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു.

നാലാം റാങ്കുകാരി സി.പി. ഫാത്തിമ റസ്നി, ആറാംറാങ്ക് നേടിയ കെ. ഫൈസൽ, ഒമ്പതാംറാങ്ക് നേടിയ കെ. മുഹമ്മദ് ശമീം എന്നിവർക്കുള്ള സ്റ്റാഫ് കൗൺസിലിന്റെ ഉപഹാരവിതരണവും അവർ നിർവഹിച്ചു.

പ്രിൻസിപ്പൽ ശാക്കിർബാബു കുനിയിൽ അധ്യക്ഷതവഹിച്ചു.

കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഹുസൈൻ, വൈസ് പ്രസിഡന്റ് പി.പി.എ. റഹ്‌മാൻ, ജില്ലാപഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ, ഗ്രാമപ്പഞ്ചായത്തംഗം എം.പി. അബ്ദുറഹിമാൻ, പ്രൊഫ. കെ.എ. നാസർ, പി.കെ. അബ്ദുറഹിമാൻ ബാവ, എം.കെ. അമീർ സ്വലാഹി, കെ.പി. അബ്ദുൽ ഹലീം തങ്ങൾ, നജീബ് കാരങ്ങാടൻ, എം.കെ. ഇർഷാദ് എന്നിവർ പ്രസംഗിച്ചു.