മലപ്പുറം : ജില്ല നേരിടുന്ന വിദ്യാഭ്യാസ വിവേചനത്തിനെതിരേ ഫ്രറ്റേണിറ്റി മൂവ്മെൻറ് വ്യാഴാഴ്ച നിയമസഭ ഉപരോധിക്കും.

ഈവർഷം പത്താംതരം വിജയിച്ച മുപ്പതിനായിരത്തോളം വിദ്യാർഥികൾക്ക് തുടർപഠനം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.

പ്ലസ്‌വൺ പ്രവേശനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും വലിയ ആശങ്കയിലാണെന്നും സംഘടന വ്യക്തമാക്കി.