തിരൂർ : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരൂരിൽ വിവിധ ജുമാ മസ്ജിദുകളിൽ ബലിപെരുന്നാൾ ദിനത്തിൽ പെരുന്നാൾ നമസ്കാരം നടത്തി. കോരങ്ങത്ത് ജുമാ മസ്ജിദ്, താഴെപ്പാലം ജുമാ മസ്ജിദ്, സഫ ജുമാ മസ്ജിദ്, പൂങ്ങോട്ടുകുളം ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടത്തി.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരൂർ യൂനിറ്റ് തിരൂർ എം.ഇ.എസ്. മസ്ജിദിൽസ പെരുന്നാൾ നമസ്കാരം നടത്തി.

പ്രാർഥനയ്ക്ക് സാലിഹ് അൻസാരി കൈനിക്കര കാർമികത്വം വഹിച്ചു. എൻ. പരീദ് , ബഷീർ കള്ളിക്കൽ, പി. സമീർ, ബഷീർ ഉള്ളിശ്ശേരി, പി. താരിഫ്, അസ്‌ലം തിരൂർ എന്നിവർ നേതൃത്വം നൽകി.