മലപ്പുറം : ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ചു മേൽമുറി എം.എം.ഇ.ടി. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി മെഹന്തിമത്സരം സംഘടിപ്പിച്ചു.

സ്കൂളിലെ അറബിക് ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചത്.

പ്രഥമാധ്യാപകൻ ഉസ്മാൻ മേനാട്ടിൽ, ക്ലബ്ബ് കോ -ഓർഡിനേറ്റർ പി. ഷബീർ, അധ്യാപകരായ കെ.എം. ഷറഫുന്നീസ, ടി. ഹഫ്സത്ത്, പി. അബ്ദുൽജലീൽ, ഫസലുറഹ്‌മാൻ, സി.കെ. ഉമ്മുഹബീബ, ഷഹീദ തുടങ്ങിയവർ നേതൃത്വംനൽകി.