പരപ്പനങ്ങാടി : കോവിഡ് കാലത്തെ പെരുന്നാൾ ആഘോഷത്തിനു കാരുണ്യഹസ്തം നീട്ടി പരപ്പനങ്ങാടി പോലീസ്. പരപ്പനങ്ങാടിയിലെ ടാക്സി ഡ്രൈവർമാരുൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾക്കാണ് നെയ്ച്ചോർകൂട്ടും പായസക്കിറ്റും നൽകിയത്. പതിനാലംഗ കുടുംബത്തിനാവശ്യമായ വിഭവങ്ങളാണു കിറ്റിലുണ്ടായിരുന്നത്.

ഔപചാരിക ചടങ്ങുകൾ ഒഴിവാക്കി പോലീസ് സ്റ്റേഷനിൽനിന്ന് കിറ്റുകൾ വിതരണംചെയ്തു. പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ്, എസ്.ഐ. നൗഷാദ് ഇബ്രാഹീം തുടങ്ങിയവർ നേതൃത്വംനൽകി.