മലപ്പുറം : ജില്ലയിൽ ഇതുവരെ 4,72,337 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 4,24,971 പേർക്ക് ഒന്നാം ഡോസും 47,406 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്.

ജില്ലയിൽ ഇതുവരെ 37,891 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പ്രതിരോധമരുന്നിന്റെ ഒന്നാം ഡോസും 22,430 പേർക്ക് രണ്ടാം ഡോസും നൽകി. കോവിഡ് മുന്നണിപ്പോരാളികളിൽ 13,287 പേർക്ക് ഒന്നാം ഡോസും 9,657 പേർക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരിൽ 33,482 പേർ ആദ്യഘട്ട വാക്സിനും 6,099 പേർ രണ്ടാം വാക്സിനും സ്വീകരിച്ചു. 45 വയസ്സിനുമുകളിലുള്ള 3,40,311 പേർ ആദ്യഘട്ട വാക്സിനും 9,310 പേർ രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്.