കരുളായി : മൂത്തേടം ഗ്രാമപ്പഞ്ചായത്തിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ത്രിദിന ജല ഗുണനിലവാര പരിശോധനാക്യാമ്പ് നടത്തും. മേയ്, ജൂൺ മാസങ്ങളിലായിരിക്കും ക്യാമ്പ്. നിലവിലുള്ള മുഴുവൻ ഗാർഹിക സ്രോതസ്സുകളിലെയും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കും. ഇതിനുവേണ്ടി പഞ്ചായത്തിൽനിന്ന് 60 പേർക്ക് കേരള ഗ്രാമീണ ശുദ്ധജല വിതരണപദ്ധതിയുടെ കീഴിൽ പരിശീലനം നൽകും. കൂടാതെ ജലസംഭരണികൾ, കുളങ്ങൾ തുടങ്ങിയ പൊതു ജലസ്രോതസ്സുകളിലെയും ജലം പരിശോധന ഇതോടൊപ്പം നടക്കും.

ആലോചനായോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്‌മാൻ, വൈസ് പ്രസിഡന്റ് ടി.പി. സഫിയ, ജസ്‌മൽ പുതിയറ, അനീഷ് കാറ്റാടി, എം.ബി. ഷഹീർ, പഞ്ചായത്ത് സെക്രട്ടറി രാരാജ് തുടങ്ങിയവർ പ്രസംഗിച്ചു.