ചേലേമ്പ്ര : 'ക്ലീൻ ചേലേമ്പ്ര, ആരോഗ്യസുരക്ഷയ്ക്ക്‌ മാലിന്യമുക്ത പരിസരം' എന്ന സന്ദേശവുമായി ചേലേമ്പ്രയിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പൊതു സമ്പൂർണ ശുചീകരണപരിപാടി തുടങ്ങി. വിവിധ വാർഡുകളിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എ.പി. ജമീല നിർവഹിച്ചു. 25-ന് ദേശീയപാത ഇടിമുഴിക്കൽ മുതൽ ചെട്ടിയാർമാട് വരെ ശുചീകരണം നടത്തുന്നതോടുകൂടി പരിപാടി സമാപിക്കും.

വൈസ് പ്രസിഡന്റ്‌ കെ.പി. ദേവദാസ്, ഇക്ബാൽ പൈങ്ങോട്ടൂർ, കെ.പി. ഹഫ്‌സത് ബീവി, കെ.ടി. സമീറ, എം.കെ. അസ്‌ലം, അസീസ് പാറയിൽ, സുജിത ഷിബു, ഉഷ തോമസ്, ജംഷീറ നൂറുദ്ദീൻ, കെ. സുനിൽ, കെ. പ്രജിത എന്നിവർ നേതൃത്വംനൽകി.