ചങ്ങരംകുളം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ യു.ഡി.എഫ്. പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ചങ്ങരംകുളം സബ് ട്രഷറിക്കു മുന്നിൽ നടത്തിയ ധർണ ജില്ലാചെയർമാൻ പി.ടി. അജയ്‌മോഹൻ ഉദ്ഘാടനംചെയ്തു.

അഹമ്മദ് ബാഖവി തങ്ങൾ അധ്യക്ഷനായി. അഷ്‌റഫ് കോക്കൂർ, സിദ്ദിഖ് പന്താവൂർ, എ.എം. രോഹിത്, കല്ലാട്ടേൽ ഷംസു, ഷാനവാസ് വട്ടത്തൂർ, വി.കെ.എം. ഷാഫി, കെ.എം. അനന്തകൃഷ്ണൻ, സി.എം. യൂസഫ്, ഇ.പി. രാജീവ് എന്നിവർ പ്രസംഗിച്ചു.

താനൂർ : പൊതുമേഖലാസ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്ക്കുന്ന കേന്ദ്രസർക്കാരും മരം മുറിച്ചുവിറ്റും ഡോളർ വിറ്റും നാടുമുടിക്കുന്ന സംസ്ഥാനസർക്കാരും ജനവഞ്ചനയാണു കാണിക്കുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷൻ കെ. കുട്ടി അഹമ്മദ്കുട്ടി അഭിപ്രായപ്പെട്ടു.

താനൂർ മണ്ഡലം യു.ഡി.എഫ്. സമിതി താനൂർ ജങ്‌ഷനിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെയർമാൻ പി. രത്നാകരൻ അധ്യക്ഷതവഹിച്ചു. മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് കെ.എൻ. മുത്തുക്കോയ തങ്ങൾ, സി.സി.സി. സെക്രട്ടറി ഒ. രാജൻ, ബ്ലോക്ക് പ്രസിഡന്റ് സൽമത്ത്, നഗരസഭാധ്യക്ഷൻ പി.പി. ഷംസുദീൻ, സി.കെ. സുബൈദ, നൂഹ് കരിങ്കപ്പാറ, കെ.സി. ബാവ, പി. വാസുദേവൻ, പ്രസന്നകുമാരി, വൈ.പി. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.