നാടിനെ ചോരക്കളമാക്കാൻ മതതീവ്രവാദികൾ നടത്തുന്ന പരിശീലനത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയമുണ്ടെന്നും കുറച്ചുദിവസങ്ങളായി വരുന്ന വാർത്തകൾ അതിനെ ബലപ്പെടുത്തുന്നതാണെന്നും ബി.ജെ.പി. കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റി പറഞ്ഞു. ഇക്കാര്യത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തി ദുരൂഹത അകറ്റണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സജീഷ് പൊന്മള അധ്യക്ഷത വഹിച്ചു. ജയകുമാർ കോട്ടയ്ക്കൽ, രഞ്ജിത്ത് കാടാമ്പുഴ, സതീഷ് ബാബു എന്നിവർ പ്രസംഗിച്ചു.