തിരൂരങ്ങാടി : കേന്ദ്ര-സംസ്ഥാന സർക്കാർ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന ‘നഗരശ്രീ ഉത്സവ്‌’ തിരൂരങ്ങാടി നഗരസഭയിൽ തുടങ്ങി. ദേശീയ നഗര ഉപജീവനദൗത്യത്തിന്റെ പ്രചാരണത്തിനായാണ് ഉത്സവ്‌ നടത്തുന്നത്. 31 വരെ നടക്കുന്ന പരിപാടികൾ വനിതകളുടെ ഇരുചക്രറാലിയോടെയാണ് തുടങ്ങിയത്. വനിതാ കൗൺസിലർമാർ, സി.ഡി.എസ്. അംഗങ്ങൾ, വനിതാ ജീവനക്കാർ, അയൽക്കൂട്ടം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ സി.പി. സുഹ്‌റാബി അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ കല്ലുങ്ങൾ, സി.പി. ഇസ്മായിൽ, ഇ.പി. ബാവ, എം. സുജിനി, ഹഫ്സത്, വിബിത തുടങ്ങിയവർ പ്രസംഗിച്ചു.