അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ മഹാമംഗല്യപൂജ വെള്ളിയാഴ്‌ച നടക്കും. ശ്രീമൂലസ്ഥാനത്തെ ഉണ്ണിഗണപതിക്കാണ് പൂജ നടത്തുന്നത്. മംഗല്യതടസ്സം ഒഴിയുന്നതിനാണിത്. അതിനിടയ്ക്ക് വിവാഹം കഴിഞ്ഞാലും പൂജ തുടരണം. എല്ലാ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും മംഗല്യപൂജ നടക്കുന്നുണ്ടെങ്കിലും തുലാമാസത്തിലെ ആദ്യ വെള്ളിയാഴ്‌ച നടക്കുന്ന പൂജയാണ് മഹാമംഗല്യപൂജ എന്നറിയപ്പെടുന്നത്.

രാവിലെ ഒൻപതിന് പൂജ തുടങ്ങി പതിനൊന്നോടെ അവസാനിക്കും. അപ്പം, അട, പാൽപ്പായസം, ശർക്കരപ്പായസം, വെള്ളനിവേദ്യം, അവിൽ, മലർ, കദളിപ്പഴം, താംബൂലം എന്നീ നിവേദ്യങ്ങളാണ് ഉണ്ണിഗണപതിക്ക് പ്രാതലായി സമർപ്പിക്കുന്നത്.