മമ്പാട് : ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് തടസ്സംനിൽക്കുന്ന മുസ്‌ലിംലീഗ് നിലപാടിനെതിരേ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധകൂട്ടായ്മ നടത്തി. ജില്ലാ സഹകരണബാങ്ക് മമ്പാട് ശാഖയ്ക്കു മുമ്പിൽ നടന്ന സമരം സി.പി.എം. വണ്ടൂർ ഏരിയാ സെക്രട്ടറി ബി. മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെന്റർ അംഗം വി. അർജുനൻ അധ്യക്ഷത വഹിച്ചു. ഏരിയാ സമിതിയംഗം പി. ബാലകൃഷ്ണൻ, ലോക്കൽ സമിതി സെക്രട്ടറി പി. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു. എടവണ്ണ ലോക്കൽ സമിതി സെക്രട്ടറി എം. ജാഫർ, ടി.പി. ഉമൈമത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

നിലമ്പൂർ : സഹകരണ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ ബഹുജന പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു. ജില്ലാ ബാങ്ക് ബ്രാഞ്ചുകൾക്കും ഹെഡ് ഓഫീസിനു മുൻപിലും നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് പ്രതിഷേധക്കൂട്ടായ്‌മ നടത്തിയത്. സഹകരണ സംരക്ഷണസമിതി ചെയർമാൻ എൻ. വേലുക്കുട്ടി ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തെ 13 ജില്ലാ സഹകരണബാങ്കുകളും കേരള ബാങ്കിൽ ലയിച്ചിട്ടും മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തത് ആസൂത്രിതനീക്കത്തിന്റെ ഭാഗമായാണെന്ന് അദ്ദേഹം പറഞ്ഞു. പി. ദേവാനന്ദൻ അധ്യക്ഷതവഹിച്ചു. സി.പി.എം. നിലമ്പൂർ ലോക്കൽ സെക്രട്ടറി ടി. ഹരിദാസൻ, ചന്തക്കുന്ന് ലോക്കൽ സെക്രട്ടറി ടി.പി. യൂസഫ്, സി.പി.എം. ഏരിയാകമ്മിറ്റി അംഗം സഹിൽ അകമ്പാടം, പി.സി. നന്ദകുമാർ, ആർ. സുബ്രഹ്മണ്യൻ, ഉമേഷ് എന്നിവർ സംസാരിച്ചു. നിലമ്പൂർ ടൗണിൽ പ്രകടനവും നടത്തി.

പാണ്ടിക്കാട് : സഹകാരി സംയുക്തവേദി ജില്ലാ സഹകരണബാങ്ക് പാണ്ടിക്കാട് ശാഖയ്ക്കു മുൻപിൽ പ്രതിഷേധശൃംഖല നടത്തി. പാണ്ടിക്കാട് റൂറൽ സഹകരണസംഘം പ്രസിഡന്റ്‌ പി. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എടപ്പറ്റ റൂറൽ സഹകരണസംഘം പ്രസിഡന്റ്‌ കെ.എം. ഷാനവാസ്‌ അധ്യക്ഷതവഹിച്ചു. ചെമ്പ്രശ്ശേരി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്‌ കൊരമ്പയിൽ ശങ്കരൻ, പി.കെ. മുബഷീർ, വി. ജ്യോതിഷ്, കെ. ഹരിദാസൻ, ബാലസുബ്രഹ്മണ്യൻ, എൻ.ടി. ഹരിദാസൻ, കെ. വിജയകുമാരി, എം.കെ. വാസന്തി തുടങ്ങിയവർ പ്രസംഗിച്ചു.