മലപ്പുറം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.വൈ.എസ്. രാഹുൽഗാന്ധിക്ക് നിവേദനം നൽകി.

വിവാദ ദേശീയ വിദ്യാഭ്യാസപദ്ധതി, അറുപത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കാനുള്ള നീക്കം, പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നാക്കൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ആവശ്യമുന്നയിച്ചത്.

എസ്.വൈ.എസ്. മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയാണ് നിവേദനം നൽകിയത്.

ആവശ്യമായ കേന്ദ്രങ്ങളിൽ ഇടപെടുമെന്ന് രാഹുൽഗാന്ധി എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ജനറൽസെക്രട്ടറി സലീം എടക്കര എന്നിവർക്ക് ഉറപ്പുനൽകി.