മങ്കട : മാതാവിനൊപ്പം സ്ഥാപനത്തിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ മങ്കട പോലീസ് അറസ്റ്റുചെയ്തു. തിരൂർക്കാട് നെല്ലിക്കാപറമ്പ് കള്ളിയത്ത് മുർഷിദ് (26) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച ഉച്ചയോടെ തിരൂർക്കാടുള്ള സ്ഥാപനത്തിലാണ് സംഭവം.

മാതാവിനോടൊപ്പം എത്തിയ യുവതിക്കെതിരേ യുവാവ് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. യുവതി ശക്തമായി പ്രതികരിച്ചതിനെത്തുടർന്ന് പ്രതി ഓടിരക്ഷപ്പെട്ടു.

ഉടൻതന്നെ യുവതി മാതാവുമായി മങ്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർചെയ്തു.

തുടർന്നുനടത്തിയ അന്വേഷണത്തിൽ മങ്കട പോലീസ് ഇൻസ്പെക്ടർ സി.എൻ. സുകുമാരൻ, എസ്.ഐ. പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റുചെയ്തു.

പ്രതിയെ കോടതി റിമാൻഡ് ചെയ്തു.