കാവനൂർ : പ്രവാസികൾക്ക് സർക്കാർ നൽകിയ വാഗ്‌ദാനം പാലിച്ചില്ലെന്നാരോപിച്ച് പ്രവാസി കോൺഗ്രസ് വഞ്ചനാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കാവനൂരിൽ വില്ലേജ് ഓഫീസ് ധർണ നടത്തി. വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ ഡി.സി.സി. സെക്രട്ടറി അജീഷ് എടാലത്ത് ഉദ്ഘാടനംചെയ്തു.

മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മൻസൂർ ഇരിവേറ്റി അധ്യക്ഷതവഹിച്ചു. പി.വി. ശശികുമാർ, എൻ.സി. മുഹമ്മദ് ഹാജി, കെ. കുഞ്ഞുട്ടി, കെ. മുഹമ്മദ് ഷെരീഫ്, ഉമ്മർ കക്കോട്ടിൽ, കുട്ടൻ വി.കെ. പടി, എം. അലവിക്കുട്ടി, ജിനീഷ് കൊടക്കാടൻ, പി.കെ. അജ്നാസ് എന്നിവർ പ്രസംഗിച്ചു.