എരമംഗലം : ഡോളർ കടത്തുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ സി.പി.എം. നേതാവിന്റെ ബന്ധുവിനെ കസ്റ്റംസ് ഇന്ന് ചോദ്യംചെയ്യും. വ്യവസായിയും സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റിയംഗത്തിന്റെ ബന്ധുവുമായ പൊന്നാനി ചന്തപ്പടി സ്വദേശി അബ്ദുൽനാസറിനെയാണ് 10.30-ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യുക. അബ്ദുൽനാസറിന്റെ പേരിൽ സിംകാർഡ് എടുത്ത് ഇതിലെ നമ്പർ ഡോളർകടത്തിന് ഉപയോഗിച്ചെന്ന കണ്ടെത്തലാണ് ഇയാളെ ചോദ്യംചെയ്യാൻ കാരണം.
ഇതിനിടെ ബുധനാഴ്ച വെളിയങ്കോട് സ്വദേശി ലഫീർ മുഹമ്മദിന്റെ വീട്ടിൽ ഇ.ഡി. ഉദ്യോഗസ്ഥരെത്തിയെങ്കിലും ആളില്ലാത്തതിനാൽ മടങ്ങി.