എരമംഗലം : കുടിവെള്ളക്ഷാമം രൂക്ഷമായ പുതുപൊന്നാനി തീരദേശമേഖലയിൽ കുടിവെള്ളപദ്ധതിയുമായി വായനശാല പ്രവർത്തകർ.

പദ്ധതിയുടെ ഭാഗമായി ചിന്ത ലൈബ്രറി പ്രവർത്തകരാണ് തീരദേശമേഖലയിലെ കുടുംബങ്ങൾക്കായി കുടിവെള്ളപൈപ്പ് നിർമിച്ചുനൽകിയത്.

പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. വാർഡ് കൗൺസിൽ എ. ബാദുഷ അധ്യക്ഷതവഹിച്ചു. ജംഷീന മൊയ്തു, പി.എസ്. കരീം, ഇ.എ. ശ്രീരാജ്, പി.കെ. കൽഫാൻ എന്നിവർ പങ്കെടുത്തു.