തൃശ്ശൂർ : രണ്ടാംമിനിറ്റിൽ ദിൽഷാദ് അഹമ്മദ് അടിച്ച ഗോളിലൂടെ കാലിക്കറ്റ് സർവകലാശാല ഫുട്‌ബോൾ കിരീടം കോഴിക്കോട് ഫറൂഖ് കോളേജ് സ്വന്തമാക്കി.

തൃശ്ശൂർ കേരളവർമ കോളേജിൽ നടന്ന ഫൈനലിൽ തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ഫറൂഖ് കോളേജ് തോല്പിച്ചത്. ടൂർണമെന്റിൽ ഒരു ഗോൾപോലും വഴങ്ങാതെയായിരുന്നു ഫറൂഖിന്റെ പ്രയാണം. 2016-ന് ശേഷം ആദ്യമായാണ് ഫറൂഖ് കോളേജ് കിരീടം നേടുന്നത്. കേരളവർമ കോളേജ് സൂപ്രണ്ട് ഗോപാലകൃഷ്ണൻ സമ്മാനം നൽകി. ആക്ടിങ് പ്രിൻസിപ്പൽ പ്രൊഫ. വി.എ. നാരായണമേനോൻ, കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം ഹരിദയാൽ എന്നിവർ പങ്കെടുത്തു.