കോട്ടയ്ക്കൽ : പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വെള്ളം പാഴാക്കാതെ കാർ കഴുകുന്ന പദ്ധതിയുമായി ‘ഹോസോ’. വീട്ടുമുറ്റത്തുവന്ന്‌ സേവനംനൽകുന്നതാണ്‌ പദ്ധതി. കിൻഫ്ര ടെക്‌നോപാർക്ക്‌ അങ്കണത്തിൽനടന്ന ചടങ്ങിൽ എം.എൽ.എ. പി. അബ്ദുൽഹമീദ്‌, കിൻഫ്ര ഇൻഡസ്‌ട്രിയൽ ടെക്‌നോപാർക്ക്‌ മാനേജർ കിഷോർ, അഹ്‌മദ്‌ സാജു എന്നിവർ ചേർന്ന്‌ ഫ്ളാഗ്‌ ഓഫ്‌ ചെയ്ത്‌ പദ്ധതി ഉദ്‌ഘാടനംചെയ്തു. ഫോണിലൂടെയും മൊബൈൽ ആപ്‌ വഴി ബുക്കിങ്ങിലൂടെയും വീട്ടുപടിക്കലെത്തി സർവീസ്‌ നടത്തുമെന്ന്‌ മാനേജിങ്‌ ഡയറക്ടർമാരായ സഫ്‌വാൻ മംഗലത്ത്‌, നിസാർ കുന്നുമ്മൽ, റിയാസ്‌ പൂള്ളാടൻ എന്നിവർ അറിയിച്ചു.