പുൽപ്പറ്റ : അനുപല്ലവി ഓർക്കസ്ട്ര ക്ലബ്ബ് 'പാട്ടുകൂട്ടം' സംഘടിപ്പിച്ചു. മാപ്പിളപ്പാട് ഗായകനും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ.എം.കെ. വെള്ളയിൽ ഉദ്ഘാടനംചെയ്‌തു. ഇസ്‌മായിൽ പുൽപ്പറ്റ അധ്യക്ഷനായി. മുസ്തഫ പൂക്കോട്ടൂർ, ലത്തീഫ് മലപ്പുറം, സലീം ചാവക്കാട്, നജ്മുദ്ദീൻ മുറയൂർ, റഷീദ് മുറയൂർ, ഷബീർ ഷാ, ബാബാജി കൊണ്ടോട്ടി, പി.കെ. അസീസ്, കുഞ്ഞുട്ടി പുൽപ്പറ്റ, തൗഫീക്ക് കൊയിലാണ്ടി, ഷംസു, ഷരീഫ് വെറ്റിലപ്പാറ, സുരേഷ്, ശിവദാസൻ, ശാന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു.`