ചങ്ങരംകുളം : ചങ്ങരംകുളം സാംസ്കാരികസമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തകചർച്ചയിൽ 69-ാമത്തെ പുസ്തകമായി ജ്ഞാനപീഠജേതാവ് തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ "തോട്ടിയുടെ മകൻ" ചർച്ച ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കൃതിയുടെ ദളിത് അവസ്ഥകളെയും അവരുടെ സമരോത്സുകതയെയും ആസ്പദമാക്കി ആമുഖപ്രഭാഷണം നടത്തി.പ്രസിഡന്റ് എം.എം. ബഷീർ മോഡറേറ്ററായി. എ. വത്സല ടീച്ചർ ചർച്ചയുടെ അവലോകനം അവതരിപ്പിച്ചു.

പി.എൻ. കൃഷ്ണൻ നമ്പൂതിരി, പന്താവൂർ ശങ്കരനാരായണൻ, ചന്ദ്രിക രാമനുണ്ണി, പി. വേണുഗോപാലൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ശ്രീ. കെ.വി. ശശീന്ദ്രൻ കോത്തേരി കുഞ്ഞമ്പുവിന്റെ "സരസ്വതീവിജയം " എന്ന നോവൽ പരിചയപ്പെടുത്തി.