പടപ്പറമ്പ് : പ്രവാചകസന്ദേശം വിളിച്ചോതി കിഴക്കൻ പാങ്ങ് ഇർശാദുൽ മുസ്‌ലിമീൻ സംഘം മഹല്ല് കമ്മിറ്റി നബിദിനാഘോഷം നടത്തി. പ്രഭാത മൗലീദ്, പതാക ഉയർത്തൽ, അന്നദാനം എന്നിവ നടന്നു. പി. അബ്ദുസമദ് ഫൈസി, ടി.പി. അലവിക്കുട്ടി, കെ.ടി. റഫീഖ്, കെ. സൈതലവി മുസ്‌ലിയാർ, കെ.കെ. ശിഹാബുദ്ദീൻ അംജദി, പി.ടി. ഖാദർ, കെ. മുഹമ്മദ് കോയ തുടങ്ങിയവർ നേതൃത്വംനൽകി.

കാളികാവ് : പള്ളിശ്ശേരി റബീഉൽ ഇസ്‌ലാം മദ്രസയിൽ നബിദിനം ആഘോഷിച്ചു. മഹല്ല് മുൻ പ്രസിഡന്റ് പി.കെ. ബീരാൻകുട്ടി മുസ്‌ലിയാർ പതാക ഉയർത്തി. പ്രഥമാധ്യാപകൻ പി.പി. അബ്ദുൽകരീം ദാരിമി ഉദ്ഘാടനംചെയ്തു. മദ്രസ പ്രസിഡന്റ് വി. അബ്ദുൽകരീം ഫൈസി അധ്യക്ഷനായി. മഹല്ല് ഖാസി എം. അബ്ദുൽ റഷീദ് ബാഖവി, പി. ഷരീഫ് എന്നിവർ പ്രസംഗിച്ചു. കാളികാവ് ഹായാത്തുൽ ഇസ്‌ലാം മദ്രസയിൽ മഹല്ല് ഖാസി പി. അബ്ബാസ് സൈനി പതാക ഉയർത്തി.