എടപ്പാൾ : അയിലക്കാട് അൽ സിറാജ് സെന്ററിൽ നടന്ന നബിദിനാഘോഷം കേരള മദ്രസാധ്യാപക ക്ഷേമ ബോർഡംഗം കെ. സിദ്ദിഖ് മൗലവി അയിലക്കാട് ഉദ്ഘാടനംചെയ്തു. ടി.പി. മുഹമ്മദലി മൗലവി, സി.വി. ജലീൽ അഹ്‌സനി എന്നിവർ പ്രാർഥന നടത്തി.

എ.പി. ഷൗക്കത്തലി സഖാഫി അധ്യക്ഷനായി. സി.പി. ബഷീർ ഹാജി, ഹംസ മൗലവി, കെ.പി. ഇസ്‌മായിൽ, എം.വി. കാദർ, മൊയ്തീൻ ഹാജി, കെ.വി. ഹസൻ, എ.പി. ഖാദർ എന്നിവർ പ്രസംഗിച്ചു.

പ്രവാചകപ്രകീർത്തന പ്രഭാഷണ സംഗമത്തിൽ മഹല്ല് പ്രസിഡന്റ് എം.വി. കുഞ്ഞിപ്പ പതാക ഉയർത്തി. വി. അബ്ദുള്ളക്കുട്ടി, കെ. സിദ്ദിഖ് മൗലവി അയിലക്കാട്, റാശിദ് സഖാഫി, മജീദ് അൻവരി, റഫീഖ് സഅദി, സിറാജുദ്ദീൻ സഖാഫി, അൽത്വാഫ് മുസ്‌ലിയാർ, അംജദി, പി.വി. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. അന്തരിച്ച പൗരപ്രമുഖൻ സി.സി. പരീത്, പ്രകൃതിക്ഷോഭത്തിൽ ജീവഹാനി നേരിട്ടവർ എന്നിവർക്കായി പ്രത്യേക പ്രാർഥന നടത്തി.

കുറ്റിപ്പുറം : പാഴൂർ നസറത്തുൽ ഇസ്‌ലാം മദ്രസയുടെ പരിപാടിയിൽ മഹല്ല് പ്രസിഡന്റ് ഡോ. സിദ്ദീഖ് അലി പതാക ഉയർത്തി. അബ്ദുൾറഷീദ് അഹ്സനി പ്രാർഥനയ്ക്ക് നേതൃത്വംനൽകി.

ടി. കുഞ്ഞിമുഹമ്മദ്, എം.വി. അബുട്ടി, എം. കുഞ്ഞിബാവ, ബാവ മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. അന്നദാനവും നടന്നു.

ചങ്ങരംകുളം : കല്ലൂർമ്മ പെരുമ്പാൾ മഹല്ല് കമ്മിറ്റിയുടെ നബിദിനാഘോഷത്തിൽ മഹല്ല് പ്രസിഡന്റ് എം.പി. കുഞ്ഞിവാപ്പുഹാജി പതാക ഉയർത്തി.

തിരുനാവായ : കുറുമ്പത്തൂർ മഹല്ല് ജുമാമസ്ജിദിൽ സയ്യിദ് ബാപ്പു തങ്ങൾ പതാക ഉയർത്തി. മൗലിദ് പാരായണം, അന്നദാനം എന്നിവ നടന്നു.

എടക്കുളം മഹല്ല് സുന്നി ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിനാഘോഷം മഹല്ല് മുദരിസ് മുഹമ്മദ് മാലിക്ക് സഖാഫി അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. വെള്ളാടത്ത് ബാവ മുസ്‌ലിയാർ, കെ.വി. ഇസ്ഹാക്ക് മുസ്‌ലിയാർ, ചങ്ങമ്പള്ളി കുഞ്ഞിമോൻ ഗുരുക്കൾ, സി.കെ. ഉബൈദ് ഹാജി, ഇ.പി. കുഞ്ഞിപ്പ, വി. വീരാവുണ്ണി എന്നിവർ നേതൃത്വം നൽകി.

കോന്നല്ലൂർ മുക്കിലപ്പീടിക തഅലീമുൽ അഥ് ഫാൽ മദ്രസയിൽ ഫക്രുദ്ദീൻ അലി അഹമ്മദ് വഹബി മൗലിദ് പാരായണത്തിന് നേതൃത്വം നൽകി. കോന്നല്ലൂർ മഹല്ല് ജുമാ മസ്ജിദിൽ മൗലിദ് പാരായണം, അന്നദാനം എന്നിവ നടന്നു.