മഞ്ചേരി : 'റംസാൻ ആത്മവിചാരത്തിന്റെ മാസം' എന്ന തലക്കെട്ടിൽ സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഈസ്റ്റ് ജില്ലയിൽ കാമ്പസ് ഇഫ്താറുകൾ തുടങ്ങി. മഞ്ചേരി മെഡിക്കൽകോളേജിൽ ഈസ്റ്റ് ജില്ലാ ജനറൽസെക്രട്ടറി കെ. തജ്മൽ ഹുസൈൻ ഉദ്ഘാടനംചെയ്തു. ടി.എം. ശുഹൈബ് അധ്യക്ഷതവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ അഭിമന്യു, സി.പി. ഉസാമത്ത്, പി.സി. സൈഫുദ്ദീൻ, പി. ജസീൽ, മുഹമ്മദ് യാസീൻ, മുനീർ ശഹീദ്, ഫാരിസ് തുടങ്ങിയവർ പങ്കെടുത്തു.