മങ്കട : കോവിഡ്കാല ദുരിതങ്ങൾ മൂലം പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് ഖത്തർ കെ.എം.സി.സിയുടെ സഹായഹസ്തം. മങ്കട മണ്ഡലത്തിലെ ആയിരത്തോളം കുടുംബങ്ങൾക്കാണ് ഖത്തർ കെ.എം.സി.സി. മങ്കട മണ്ഡലം കമ്മിറ്റി ഭക്ഷ്യകിറ്റുകൾ നൽകിയത്. ഖത്തർ കെ.എം.സി.സി. സംസ്ഥാന ഉപദേശകസമിതി അംഗം ഇസ്മായിൽ ഹാജി വേങ്ങശേരിയുടെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റ് നാട്ടിൽ വിതരണത്തിനായി ഒരുക്കിയത്. കുന്നത്ത് മുഹമ്മദ്, കൂരി മുസ്തഫ, ജയ്ഫർ വേങ്ങശേരി, വി.പി. മാനു, എൻ.കെ. അഷറഫ് എന്നിവർ വിതരണത്തിന് നേതൃത്വംനൽകി. കഴിഞ്ഞ ഒമ്പതുവർഷമായി റംസാനിൽ മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽകോളേജിലെ രോഗികൾക്കും കൂട്ടിരിക്കുന്നവർക്കും നോമ്പു തുറക്കുന്നതിനും അത്താഴത്തിനുമുള്ള ഭക്ഷണം മങ്കട മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റിയുമായി സഹകരിച്ച് ഖത്തർ കെ.എം.സി.സി. നൽകിവരുന്നുണ്ട്.