മലപ്പുറം : കോവിഡ് ചികിത്സാകേന്ദ്രം അടച്ചുപൂട്ടിയ നടപടിക്കെതിരേ നഗരസഭാ ഓഫീസിനു മുന്നിൽ എൽ.ഡി.എഫ്. കൗൺസിലർമാർ ധർണ നടത്തും. വൈഫൈ ക്രമക്കേട്, വിജിലൻസ് അന്വേഷണം നേരിടുന്ന തെരുവുവിളക്ക് അഴിമതി എന്നീ വിഷയങ്ങളുമുയർത്തി തിങ്കളാഴ്‌ച രാവിലെ 10.30-നാണ് ധർണ.