മഞ്ചേരി : പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് നൽകുന്ന എം.പി.എ. ഹസ്സൻകുട്ടി കുരിക്കൾ മെമ്മോറിയൽ സ്‌കോളർഷിപ്പിന്റെ വിതരണോദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

രോഷ്‌ന ഫിറോസ് അധ്യക്ഷനായി. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ., നഗരസാഭാധ്യക്ഷ വി.എം. സുബൈദ, സി.പി. സൈതലവി, കണ്ണിയൻ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ പൊതുപ്രവർത്തകൻ കെ.വി. ഹമീദിനെ ആദരിച്ചു.