പൊന്നാനി : പൊന്നാനി എടപ്പാൾ റോഡിൽ എ.വി. ഹൈസ്കൂളിന് മുന്നിലെ ഹംപുകൾക്കിടയിലുള്ള കുഴികളിൽച്ചാടി അപകടങ്ങൾ പതിവാകുന്നു. തിരക്കേറിയ റോഡിൽ സ്കൂളിന്റെ മുന്നിൽ രണ്ടിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഹംപുകൾക്കിടയിലായാണ് ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുള്ളത്.

ഇരുചക്രവാഹനങ്ങൾ കുഴികളിൽച്ചാടി തെന്നി മറിയുന്നത് പതിവായിരിക്കുന്നു. നിരവധി ബൈക്ക് യാത്രകാർക്ക് കുഴികളിൽച്ചാടി ബൈക്ക് മറിഞ്ഞ് പരിക്കുകൾ പറ്റിയിട്ടുണ്ട്. മഴപെയ്താൽ വെള്ളം കെട്ടിനിൽക്കുന്നതുകാരണം കുഴിയുണ്ടോയെന്നറിയാത്ത അവസ്ഥയാണ്.