വള്ളിക്കുന്ന് : സൊസൈറ്റി ഫോർ അസിസ്റ്റൻറ്‌സ്‌ ടു ഫിഷർവിമന്റെ (സാഫ്) നേതൃത്വത്തിൽ തീരമൈത്രി സീഫുഡ് റെസ്റ്റോറൻറ്‌ വള്ളിക്കുന്നിൽ പ്രവർത്തനം തുടങ്ങി. മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ ഉദ്‌ഘാടനം നിർവഹിച്ചു.

വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എ.എ. ഷൈലജ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകളുടെ സമഗ്ര വികസനത്തിനും പുരോഗതിക്കും പ്രവർത്തിക്കുന്ന സംഘടനയാണ് സാഫ്.

ബ്ലോക്ക് പഞ്ചായത്തംഗം പൊക്കാടത്ത് ബാബുരാജ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. പി.എസ്. ശിവപ്രസാദ്, ഫിഷറീസ് അസി. എക്സ്റ്റൻഷൻ ഓഫീസർ ബിസ്ന, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായി.

എ.കെ. രാധ, പി.എം. ശശികുമർ, എ.പി. സിന്ധു, അംഗങ്ങളായ തങ്കപ്രഭ, വി. ശ്രീനാഥ്, ആസിഫ് മസൂദ് എന്നിവർ പ്രസംഗിച്ചു.