പട്ടിക്കാട് : കാളികാവിൽനിന്ന് കീഴാറ്റൂർ വഴി പെരിന്തൽമണ്ണയിലേക്കുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന് കീഴാറ്റൂർ നെഹ്‌റു യുവക് ക്ലബ്ബ് വാർഷിക ജനറൽബോഡി ആവശ്യപ്പെട്ടു. പി. നാരായണനുണ്ണി ഉദ്ഘാടനംചെയ്തു. ടി. പ്രസാദ് അധ്യക്ഷതവഹിച്ചു. വി.പി. പ്രമോദ്, എ. അനിൽകുമാർ, കെ.എം. ദാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം. നിതിൻ (പ്രസി.), വി. വിഷ്ണു (വൈസ്. പ്രസി.), വി.എം. മനു ദാമോദരൻ (സെക്ര.), എം. ശരത്ത് (ജോ. സെക്ര.), ജയേഷ് (ട്രഷ.).