പള്ളിക്കൽ : കുട്ടിയുടെ കൈയിലിരുന്ന മൊബൈൽഫോൺ മറ്റു രണ്ടു കുട്ടികൾ ചേർന്ന് തട്ടിപ്പറിച്ചെടുത്ത് കടന്നുകളഞ്ഞു.

പള്ളിക്കൽ ബസാറിനടുത്ത് പെരുങ്കോളിൽ കല്യാണത്തലേന്ന് രാത്രി പാർട്ടി നടക്കുന്ന വീട്ടിലാണ് സംഭവം. പരിപാടിക്കെത്തിയ അയൽവാസി തറ്റത്തൊടി രതീഷിന്റെ മകൻ അഞ്ചാംക്ലാസിൽ പഠിക്കുന്ന റിതുരാജിന്റെ കൈയിലിരുന്ന മൊബൈൽഫോണാണ് പ്രായത്തിൽ മുതിർന്ന രണ്ടു കുട്ടികൾ ചേർന്ന് തട്ടിയെടുത്തത്. മാസ്‌ക്‌ ഇട്ടിരുന്നതിനാൽ ഈ കുട്ടികളെ കണ്ടുനിന്നവർക്ക് മനസ്സിലായതുമില്ല.13,000 രൂപ വിലയുള്ള ഫോൺ ബാങ്കിൽനിന്ന്‌ വായ്‌പയെടുത്ത് വാങ്ങിയതാണ്. തേഞ്ഞിപ്പലം പോലീസ്‌സ്റ്റേഷൻ മുഖാന്തരം സൈബർസെല്ലിൽ പരാതിപ്പെട്ടിട്ടുണ്ട്.