അരീക്കോട് : എസ്.സി. മോർച്ച ഏറനാട് മണ്ഡലം പ്രവർത്തകസംഗമം ജില്ലാ ജനറൽസെക്രട്ടറി കെ. ശങ്കരൻ ഉദ്ഘാടനംചെയ്തു. എസ്.സി. മോർച്ച മണ്ഡലം പ്രസിഡന്റ് ഒ. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.

ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ. രാജൻ, ജനറൽ സെക്രട്ടറി ടി. ശശികുമാർ, എസ്.സി. മോർച്ച മണ്ഡലം ജനറൽസെക്രട്ടറി സി. നാരായണൻ, എം.ടി. നാരായണൻ, പി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.