പട്ടിക്കാട് : കിഴാറ്റൂരിൽ കോ -ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ പ്രവർത്തനം തുടങ്ങി. പാറമ്മൽ ബിൽഡിങ്ങിൽ മുൻ എം. എൽ.എ. വി. ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. ജമീല ചാലിയത്തൊടി അധ്യക്ഷതവഹിച്ചു. ആദ്യവിൽപ്പന വി. അജിത് കുമാറും കമ്പ്യൂട്ടറൈസേഷന്റെ ഉദ്ഘാടനം ബിന്ദു മാത്യുവും ഷെയർവിതരണ ഉദ്ഘാടനം പി. നാരായണനുണ്ണിയും നിർവഹിച്ചു. മാങ്ങോട്ടിൽ ബാലകൃഷ്ണൻ, കീഴാറ്റൂർ അനിയൻ, കട്ടുമ്മൻതൊടി ബാലൻ, നങ്ങച്ചൻ തൊടി സൈതലവി , സാജിദ് , സി.കെ. രമാദേവി, വി. ജോതിഷ് ,എൻ.നിതീഷ്, തുടങ്ങിയവർ പ്രസംഗിച്ചു.