മേലാറ്റൂർ : സേവാഭാരതി പ്രവർത്തകർ എടയാറ്റൂർ ഡി.എൻ.എം. എ.യു.പി. സ്കൂൾ പരിസരം ശുചീകരിച്ചു. കെ.കെ. ജിജേഷ്, എം. ദിനേശ്, എം.എസ്. പ്രവീൺ, സി. സുമേഷ്, ടി. ചന്ദ്രൻ, എം.കെ. അനീഷ് എന്നിവർ നേതൃത്വംനൽകി. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു ശുചീകരണം

പടപ്പറമ്പ് : സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി പാങ്ങ് ഗവ. യു.പി. സ്കൂളിൽ ജനകീയകൂട്ടായ്മ ശുചീകരണം നടത്തി. രണ്ടു വർഷത്തോളമായി അടഞ്ഞുകിടന്ന ക്ലാസ് മുറികൾ കഴുകിവൃത്തിയാക്കി. അണുനശീകരണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, സേവാഭാരതി കുറുവ യൂണിറ്റ്, ,വൈറ്റ് ഗാർഡ്, എസ്.വൈ.എസ്. സാന്ത്വനം, പൊടിക്കളം ക്ലബ്ബ്, ജ്ഞാനോദയം വായനശാല എന്നിവയുടെ പ്രവർത്തകർ പങ്കെടുത്തു. പി.ടി.എ. അംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വംനൽകി.