പരപ്പനങ്ങാടി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സ്നേഹഭവൻ പദ്ധതിയോടനുബന്ധിച്ച് പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻ നിർമിക്കുന്ന ആദ്യ സ്നേഹഭവനത്തിന്റെ കട്ടിള വെക്കൽകർമം കെ.പി.എ. മജീദ് എം.എൽ.എ. നിർവഹിച്ചു.

വർഷങ്ങൾക്കുമുമ്പ് നിർമാണജോലിക്കിടയിൽ ഉയരത്തിൽനിന്നു വീണ് നട്ടെല്ലിനു ക്ഷതമേറ്റ് കിടപ്പിലായ യുവാവിന്റെ കുടുംബത്തിനാണ് പരപ്പനങ്ങാടിയിൽ സ്നേഹഭവനം ഒരുക്കുന്നത്.

പരപ്പനങ്ങാടി എ.ഇ.ഒ. പി.പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു.

നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ, വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ, ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല, പി.പി. അബ്ദുൽ മുനീർ, സി.വി. കാസിം കോയ, കെ.ടി. വൃന്ദകുമാരി, ടി.പി. നൂറുൽ അമീൻ, സി.വി. അരവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.