തിരൂർ : യു.എ.ഇ. ഗോൾഡൻ വിസ ലഭിച്ച തെക്കൻ കുറ്റൂർ പാറപ്പുറത്ത് ബാവഹാജിയെ കെ.എൻ.എം. മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ സമ്മാനിച്ചു.

ജില്ലാ പ്രസിഡന്റ് പി.പി. മുഹമ്മദ്, സെക്രട്ടറി എൻ. കുഞ്ഞിപ്പ, ട്രഷറർ എൻ.വി. ഹാഷിം ഹാജി, വൈസ് പ്രസിഡന്റുമാരായ കെ. ഹസ്സൻ രണ്ടത്താണി, ഉബൈദുല്ല താനാളൂർ, ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് മുബഷിർ കോട്ടയ്ക്കൽ, എൻജിനീയർ മുഹമ്മദ് ഹാജി, എം. ജൗഹർ മുഹമ്മൂദ്, കെ.പി. മുഹമ്മദ് കുട്ടി മദനി, വി.പി. കുഞ്ഞാലൻകുട്ടി, എം. കുഞ്ഞിപ്പ, പൂന്തല കുഞ്ഞുഹാജി എന്നിവർ പങ്കെടുത്തു.