ചങ്ങരംകുളം : കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ആലങ്കോട് ഗ്രാമപ്പഞ്ചായത്തിന് ആംബുലൻസ് കൈമാറി. പ്രമുഖ വ്യവസായിയും നാസ്കോ ഗ്രൂപ്പ് ഉടമയുമായ കാളാച്ചാൽ സ്വദേശി എ.വി. അബ്ദുൾ ജലീൽ ആണ് ഗ്രാമപ്പഞ്ചായത്തിന് ആംബുലൻസ് കൈമാറിയത്. ഗ്രാമപ്പഞ്ചായത്തംഗം അഷറഫ് കളാച്ചാലിൽ നിന്ന് നിയുക്ത എം.എൽ.എ. പി. നന്ദകുമാർ താക്കോൽ ഏറ്റുവാങ്ങി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത, ആരിഫ നാസർ, രാമദാസ്, സി.കെ. പ്രകാശൻ, ഷഹീർ ഷെഹന, വിനീത, പി. വിജയൻ എന്നിവർ പ്രസംഗിച്ചു.