പാണ്ടിക്കാട് : ട്രിപ്പിൾ ലോക് ഡൗണിന്റെ ആദ്യദിനത്തിൽ കർശന പരിശോധനയുമായി പാണ്ടിക്കാട് പോലീസ്. റേഷൻ കാർഡോ, സത്യവാങ്ങ്മൂലമോ ഇല്ലാതെ പുറത്തിറങ്ങിയവരിൽ നിന്നായി നാൽപത് വാഹനങ്ങളാണ് തിങ്കളാഴ്ച പിടികൂടിയത്.

ടൗണിന് പുറമെ ഗ്രാമീണമേഖലയിലും പരിശോധന കർശനമായിരുന്നു. വരുംദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗൻ പറഞ്ഞു.