പൂക്കോട്ടുംപാടം : അമരമ്പലം പഞ്ചായത്തിലെ കോവിഡ് ഗൃഹവാസ പരിചരണകേന്ദ്രം പറമ്പ ഗവ. സ്‌കൂളിൽ പ്രവർത്തനം തുടങ്ങി. സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്ത, കോവിഡ് ബാധിച്ചവരെയാണ് സ്‌കൂളിൽ ഒരുക്കിയ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുക.

രോഗികളുടെ പരിചരണത്തിനായി ഒരു സ്റ്റാഫ് നഴ്‌സിനും കേന്ദ്രത്തിന്റെ പ്രവത്തനങ്ങൾ നിയന്ത്രിക്കാനായി അധ്യാപകർക്കും ചുമതല നൽകിയിട്ടുണ്ട്. ആവശ്യഘട്ടത്തിൽ അമരമ്പലം പ്രാഥമിക കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർമാരുടെ സേവനവും ലഭിക്കും. പി.വി. അൻവർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് അനിതാ രാജു, പഞ്ചായത്തംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.