പൊന്നാനി : മാതൃശിശു ആശുപത്രി പൂർവസ്ഥിതിയിലാക്കുക, താലൂക്കാശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ്‌ പൊന്നാനി മണ്ഡലം കമ്മിറ്റി നഗരസഭയ്ക്കുമുന്നിൽ സമരം നടത്തി. പി.വി. ദർവേഷ്, ഫജറു, ജമാൽ, സലാം, മനാഫ്, കബീർ, ബദറു, കാദർകുട്ടി എന്നിവർ നേതൃതംനൽകി.