മങ്കട : ദേശീയപാതയിൽ മക്കരപ്പറമ്പിന്റെയും കാച്ചിനിക്കാടിന്റെയും ഇടയിൽ കൈവരിയില്ലാതെ അപകട ഭീഷണിയായ പാലം മഞ്ഞളാംകുഴി അലി എം.എൽ.എ. സന്ദർശിച്ചു.

പി.ഡബ്ല്യു.ഡി, നാഷണൽ ഹൈവേ അതോറിറ്റി എന്നിവരുമായി എം.എൽ.എ. ബന്ധപ്പെട്ടതിന്റെ ഫലമായി അടിയന്തരമായി കൈവരി സ്ഥാപിക്കാൻ നടപടിയായി.

മക്കരപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുഹ്‌റാബി കാവുങ്ങൽ, ജില്ലാപഞ്ചായത്തംഗം ടി.പി. ഹാരിസ്, ഫൗസിയ പെരുമ്പള്ളി, ഖമറുന്നീസ വേങ്ങശ്ശേരി, സുഹ്‌റ കുഴിയേങ്ങൽ, സുന്ദരൻ പറമ്പാടത്ത്, ഹനീഫ പെരിഞ്ചീരി എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.