തിരൂർ : കർണാടകയിൽമാത്രം വില്പനയുള്ള മദ്യം ഒളിച്ചുകടത്തി വട്ടത്താണി താനാളൂർ റോഡരികിൽ വില്പനയ്ക്ക് സൂക്ഷിച്ചുവെച്ചത് പട്രോളിങ്ങിനിടയിൽ എക്സൈസ് സംഘം പിടികൂടി.

19 ലിറ്റർ മദ്യമാണ് എക്സൈസ് തിരൂർ റേഞ്ച് ഇൻസ്പെക്ടർ ഒ. സജിത, ഉദ്യോഗസ്ഥരായ നൗഷാദ്, റിബീഷ്, അബിൻ വി ലാൽ എന്നിവർചേർന്ന് പിടികൂടിയത്.

കമ്പനിപ്പടി സ്വദേശി ചെട്ടിയായ്ക്കൽ സിദ്ദീഖ് (32)നെതിരേ കേസെടുത്തു. പ്രതിയെ പിടികിട്ടിയില്ല.