പൊന്നാനി : നഗരസഭയിലെ 51 കൗൺസിലർമാർക്ക് കേരള ഇൻസ്റ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) പരിശീലനപരിപാടി സംഘടിച്ചിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, സ്ഥിരംസമിതി അധ്യക്ഷൻമാരായ ടി. മുഹമ്മദ്ബഷീർ, രജീഷ് ഊപ്പാല, ഒ.ഒ. ഷംസു, ഷീന സുദേശൻ എന്നിവർ പ്രസംഗിച്ചു. സി.പി. മുഹമ്മദ് കുഞ്ഞി പി.ടി. ശിഹാബ് എന്നിവർ പരിശീലനത്തിന് നേതൃത്വംനൽകി.