കാളികാവ് : കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാളികാവിൽ റാലി നടത്തി. സി.പി.എം. കാളികാവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി ഐക്യദാർഢ്യറാലി നടത്തിയത്. സി.പി.എം. കാളികാവ് ലോക്കൽകമ്മിറ്റി സെക്രട്ടറി സി.ടി. സക്കരിയ, എൻ. നൗഷാദ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വാലയിൽ മജീദ്, സുഫ്‌യാൻ തുടങ്ങിയവർ നേതൃത്വംനൽകി.
കരുളായി : ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി.ടൗൺ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരുളായി ഉദ്ഘാടനം ചെയ്തു. കെ. ഉസ്മാൻ അധ്യക്ഷതവഹിച്ചു. ജയിംസ് മാവേലി, പി.കെ. പൊന്നുട്ടൻ, വിനോയ് വാരിക്കൽ, ഹുസൈൻ പനോളി, ആദംകുട്ടി കൂടക്കര, അയ്യപ്പൻ അമ്പലക്കുന്ന്, രാമകൃഷ്ണൻ കല്ലിങ്കൽ, മുജീബ് മൈലമ്പാറ, സുബൈർ കിണറ്റിങ്ങൽ, സുനിൽ കൊയലമുണ്ട, തുടങ്ങിയവർ പ്രസംഗിച്ചു.