വണ്ടൂർ : ഖുർആൻ സൗഹൃദം പഠിപ്പിക്കുന്ന ഗ്രന്ഥമാണെന്ന് വിസ്ഡം യൂത്ത് ഈസ്റ്റ് ജില്ലാസമിതി സംഘടിപ്പിച്ച ക്യു.എച്ച്.എൽ.എസ്. ഫാക്കൽറ്റി മീറ്റ് അഭിപ്രായപ്പെട്ടു.
മീറ്റ് പ്രൊഫ. ഹാരിസ് ഇബ്‌നു സലീം ഉദ്ഘാടനംചെയ്തു. വിസ്ഡം യൂത്ത് ജില്ലാപ്രസിഡന്റ് കെ. മുസ്തഫ മദനി അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം കെ.ടി. അജ്മൽ മുഖ്യാതിഥിയായി.
വിസ്ഡം ജില്ലാസെക്രട്ടറി പി.പി. റഷീദ് കാരപ്പുറം, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാപ്രസിഡന്റ് പി. റസീൽ മദനി, ഹംസക്കുട്ടി സലഫി, അബ്ദുറസാഖ് സലഫി, എ.പി. മുനവ്വർ സ്വലാഹി, നിസാർ സ്വലാഹി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.